mehandi new

ബ്രസീൽ തന്നെ ഒന്നാമത് – 22 ൽ നിന്നും 11 ലേക്ക് കുതിച്ച് മൊറൊക്കോ

fairy tale

വേൾഡ്കപ്പ് ന്യൂസ്‌ : ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, ക്വാർട്ടർ ഫൈനലിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായെങ്കിലും ലോക റാങ്കിൽ ഒന്നാമത് ബ്രസീൽ തന്നെ. ഔദ്യോഗിക റാങ്കിംഗ് വ്യാഴാഴ്ച പുറപ്പെടുവിക്കുമ്പോൾ ബ്രസീൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമെന്ന് റാങ്കിംഗ് ട്രാക്കിംഗ് വെബ്‌സൈറ്റുകൾ പറയുന്നു.

വേൾഡ് കപ്പ് ഫൈനലിൽ കളി സമയത്ത് (നിശ്ചിത സമയം 120 മിനിറ്റ്സ് ) ജയിച്ചിരുന്നെങ്കിൽ അർജന്റീനയോ ഫ്രാൻസോ ലോക റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് ഒന്നാമത് എത്താമായിരുന്നു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിൽ ബ്രസീലിനെ സ്ഥാനഭ്രഷ്ടരാക്കാൻ മതിയായ പോയിന്റുകൾ ഇരു ടീമുകൾക്കും ലഭിച്ചിട്ടില്ല. സാധാരണ വിജയത്തെക്കാൾ കുറഞ്ഞ പോയിന്റാണ് പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിൽ ലഭിക്കുക.

ഖത്തർ വേൾഡ് കപ്പിൽ ഞെട്ടിപ്പിക്കുന്ന കുത്തിപ്പ് നടത്തിയത് മൊറൊക്കോയാണ്. ലോക ഫുട്ബോൾ റാങ്കിംഗിൽ 22 സ്ഥാനക്കാരായ മൊറൊക്കോ ഈ വേൾഡ് കപ്പ് പ്രകടനത്തോടെ 11 സ്ഥാനത്തേക്ക് കുതിച്ചു.
ഖത്തർ വേൾഡ് കപ്പിൽ നാലാം സ്ഥാനം നേടി, ഈ ഉയരങ്ങൾ എത്തിപ്പിടിച്ച ആദ്യ ആഫ്രിക്കൻ – അറബ് രാജ്യമായി. ക്വാർട്ടർ ഫൈനലിൽ ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റിയാനോ റൊണാൾഡോയും സംഘത്തെയും കരയിപ്പിച്ചു വിട്ടാണ് മൊറൊക്കോ സെമി ഫൈനലിൽ പ്രവേശിച്ചത്.

ഫ്രാൻസ് മൂന്നാം സ്ഥാനത്തെക്കും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബെൽജിയം നാലാം സ്ഥാനത്തെക്കും ഇറങ്ങിയതോടെ അർജന്റീന രണ്ടാം സ്ഥാനത്തെത്തും. ക്വാർട്ടർ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും നെതർലൻഡും തൊട്ടുപിന്നാലെ അഞ്ചും ആറും സ്ഥാനവും നേടും. ലോക റാങ്കിംഗിൽ 12 ആയിരുന്ന ഖത്തർ വേൾഡ് കപ്പിലെ വെങ്കല ജേതാക്കളായ ക്രൊയേഷ്യ അഞ്ച് സ്ഥാനങ്ങൾ കയറി ഏഴാം സ്ഥാനത്തെത്തും. ഫൈനലുകളിലേക്ക് യോഗ്യത നേടാതെ പുറത്തായ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി 8, പോർച്ചുഗൽ 9 സ്‌പെയിൻ 10 എന്നീ സ്ഥാനങ്ങളിൽ ഇടം പിടിക്കും.

Royal footwear

Comments are closed.