mehandi new

ദര്‍ശനത്തിന് പണം – ഗുരുവായൂര്‍ ക്ഷേത്രം ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു

fairy tale

ഗുരുവായൂര്‍: ക്ഷേത്രത്തില്‍  ദര്‍ശനത്തിന് പണം വാങ്ങിയെന്ന  ഭക്തന്റെ പരാതിയെ തുടര്‍ന്ന്   ക്ഷേത്രം ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തതായി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ക്ഷേത്രം ക്ലര്‍ക്ക്   ടി എസ് മുരളിക്കുട്ടന്‍ നായരെയാണ് ബുധനാഴ്ച്ച  ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ സസ്‌പെന്റ് ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച ദര്‍ശനത്തിനെത്തിയ പാലക്കാട് സ്വദേശിനിയായ രാജേശ്വരിയുടേതാണ് പരാതി . ക്ഷേത്രത്തില്‍ നെയ്‌വിളക്ക് തെളിയിച്ച് ദര്‍ശനം നടത്താനെത്തിയതായിരുന്നു രാജേശ്വരിയും കുടുംബവും. നെയ്‌വിളക്ക് ശീട്ടാക്കിയാല്‍ ഔദ്ദ്യോഗികമായി  ദര്‍ശനം ലഭിക്കുമെന്നിരിക്കെ അതൊഴിവാക്കി  അനൗദ്ദ്യോഗികമായി ദര്‍ശന സൗകര്യവും പ്രസാദ കിറ്റും തരാമെന്നു പറഞ്ഞ് ഭക്തയെ കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് പാരതിയില്‍ പറയുന്നു. കിറ്റും നെയ്‌വിളക്കിന്റെ രസീതും ലഭിക്കാതെ വന്നപ്പോള്‍ പാലക്കാട് സ്വദേശിനിയായ ഭക്ത ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയും നല്‍കി. കഴിഞ്ഞ മൂന്ന് ദിവസം അവധിയായതിനാല്‍ ബുധനാഴ്ച്ച ചേര്‍ന്ന ഭരണസമിതി യോഗമാണ് ക്ഷേത്രത്തില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ലര്‍ക്ക് ടി എസ് മുരളികുട്ടന്‍ നായരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Royal footwear

Comments are closed.