പോത്ത് മോഷണം – പ്രതികള്‍ സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയതുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്ത മൂന്നു പേര്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍(19) എന്നിവരാണ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എസ്.എച്ച്.ഒ. കെ.ജി.സുരേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായിരുന്നു. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് ഇവര്‍ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് പഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. പഞ്ചവടി ബീച്ചിന് സമീപം തെരുവത്ത് മൊയ്തു എന്നയാളുടെ തൊഴുത്തില്‍ നിന്നാണ് ഇവര്‍ പോത്തിനെ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പോത്തിനെ കൊണ്ടുപോകാനുള്ള പെട്ടി ഓട്ടോറിക്ഷയുമായിട്ടായിരുന്നു ഇവര്‍ വന്നത്. പോത്തിനെ അഴിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെ ഇവര്‍ ബീച്ചിലേക്ക് ഓടി രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് പോത്തിന്റെ വില ചോദിച്ച് ഇവിടെ എത്തിയിരുന്നതിനാല്‍ പ്രതികളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി.കാമറയില്‍ നിന്ന് പോലീസ് ഇവരുടെ ചിത്രം കണ്ടെത്തുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.
പ്രതികളിലൊരാളായ ജാബിറാണ് മോഷ്ടിച്ച പോത്ത്, പശു, ആട് എന്നിവയെ വാങ്ങിയിരുന്നത്. വെങ്കിടങ്ങ് തൊയക്കാവില്‍ ഇറച്ചിവെട്ടുന്ന ആളാണ് ജാബിര്‍. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു പശു, നാല് പോത്ത്, മൂന്ന് ആട് എന്നിവയെ മോഷ്ടിച്ചതായി സമ്മതിച്ചു. പാവറട്ടി, ചാവക്കാട് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇവയെ മോഷ്ടിച്ചത്. ഇതില്‍ ഒരു പോത്തിനെ പ്രതികള്‍ ഒളിപ്പിച്ച സ്ഥലത്തു നിന്നും പോലീസ് കണ്ടെത്തിയിരുന്നു. പശുവിനെ അയ്യന്തോളിലെ ചന്തയില്‍ വിറ്റതായി ജാബിര്‍ പോലീസിനോട് പറഞ്ഞു. ബാക്കിയുള്ളവയെ ജാബിറിന്റെ തൊയക്കാവിലെ ഇറച്ചിക്കടയില്‍ വെട്ടിവിറ്റു. നാഫിലും ഫര്‍ഷാദുമാണ് മോഷണം നടത്തുന്നത്. ചില മോഷണങ്ങളില്‍ ജാബിറും നേരിട്ട് പങ്കെടുത്തിട്ടുണ്ട്. പകല്‍ വന്ന് വീട്ടുകാരുമായി കച്ചവടം ഉറപ്പിച്ച് രാത്രിയെത്തി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ആടിനെ മോഷ്ടിക്കാന്‍ നാഫിലും ഫര്‍ഷാദും ബൈക്കിലാണ് എത്തിയിരുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.