ചാവക്കാട് : കൂട്ടം തെറ്റിയതെന്ന് സംശയിക്കുന്ന എരുമ നഗരത്തില്‍ അലഞ്ഞു നടന്നു. വിദ്യാര്‍ഥികളും യാത്രക്കാരും ഭയന്നോടി. ഇടക്കിടിടെ ഗതാഗതവും തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ മുതല്‍ റോഡില്‍ കറങ്ങിനടന്നിരുന്ന എരുമ വൈകുന്നേരം അഞ്ചുമണിയോടെയാണ് ചാവക്കാട് നഗരത്തില്‍ മെയിന്‍ റോഡില്‍ നിലയുറപ്പിച്ചത്. ഇതോടെ ഗതാഗതം മന്ദഗതിയിലായി. ഗണേശോത്സവ റാലി കടന്നു പോയ ഉടനെയാണ് എരുമ റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചത്. ശാന്ത സ്വഭാവം പ്രകടിപ്പിച്ച എരുമയെ പിടിച്ചു കെട്ടാന്‍ ആരും ഉണ്ടായില്ല. പിന്നീട് എരുമ വടക്ക് ഭാഗത്തേക്ക് നടന്നു നീങ്ങി.