ഗുരുവായൂര്‍ : നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന ‘നാട്ടുപച്ച’ ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
വൈസ്‌ചെയര്‍മാന്‍ കെ.പി വിനോദ് അധ്യക്ഷത വഹിച്ചു. കൗസിലര്‍മാരായ ടി.ടിശിവദാസന്‍, നിര്‍മ്മല കേരളന്‍, എം രതി, സുരേഷ് വാര്യര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം കൃഷ്ണദാസ്, ആര്‍ രവികുമാര്‍, കെ.കെ സുധീരന്‍, എം ബി ഇക്ബാല്‍, ജി.കെ പ്രകാശ്, ടി.എന്‍ മുരളി, ടി.ബി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ജൈവ കാര്‍ഷിക വിഭവങ്ങളുടെ പ്രദര്‍ശനം- വിപണനം, അക്വാപോണിക്‌സ് കൃഷി, വെര്‍ട്ടിക്കല്‍ കൃഷി, കരനെല്ല് കൃഷി, 3000ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷിയുടെ പ്രദര്‍ശനം എിവയാണുള്ളത്. നാട്ടുപച്ചയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും. എട്ടിന് സമാപിക്കും.