ചാവക്കാട് : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളില്‍ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പൂര്‍വ്വ അദ്ധ്യാപക-വിദ്ധ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വ അദ്ധ്യാപകരായ ഒ.ടി മുഹിയുദ്ധീന, അംബിക, സുലൈഖ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സീനത്ത് അഷ്റഫ്, കെ.കെ ഇസ്മായില്‍, പി.കെ സൈനുദ്ധീന്‍, ടി.കെ യൂസഫ്, വി.വി ബിനീഷ് എന്നിവര്‍ സംസാരിച്ചു. പ്രധാന അദ്ധ്യാപിക പി.എസ് മോളി സ്വാഗതവും മുതിര്‍ന്ന അദ്ധ്യാപിക വി.എ ബിന്ദു നന്ദിയും പറഞ്ഞു.

ഗുരുവായൂര്‍ ലയസ് ക്ലബ്ബിന്റെ രജത ജൂബിയിലി ആഘോഷങ്ങളുടെ ഭാഗമായി അദ്ധ്യാപക ദിനത്തില്‍ അദ്ധ്യാപനത്തിന്റെ രജത ജൂബിലി പൂര്‍ത്തിയാക്കിയ 25 അദ്ധ്യാപകരെ ആദരിച്ചു. മാവിന്‍ചുവട് ലയസ് ക്ലബ്ബില്‍ നട ചടങ്ങ് സമാദരണ സമ്മേളനം ലയസ് മുന്‍ ഡിസ്ടിക്ട് ഗവര്‍ണര്‍ ജോസഫ് ജോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജെ.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. കവിയും അദ്ധ്യാപകനുമായ രാധാകൃഷ്ണന്‍ കാക്കശേരി മുഖ്യപ്രഭാഷണം നടത്തി. സി.ഡി. ജോസന്‍, വി.വി മാധവന്‍, കെ.വി മധു, കെ.ഗോപിനാഥന്‍ നായര്‍, എം.ഡി ഇഗ്ലേന്യഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2000 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ വി.കെ. അബ്ദുള്ളമോന്‍ അധ്യാപകദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ് അദ്ധ്യക്ഷനായി.
ചേറ്റുവ ജി.എം.യു.പി.സ്‌കൂളില്‍ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തു പ്രസിഡന്റ് കെ.വി. അശോകന്‍ ഉദ്ഘാടനം ചെയ്തു.

ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ അധ്യാപകദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍ എം. പത്മജ ഉദ്ഘാടനം ചെയ്തു.

ഗാന്ധി ദര്‍ശനവേദി ഏങ്ങണ്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിരമിച്ച അധ്യാപിക ആമിയെ വീട്ടിലെത്തി ആദരിച്ചു. ജില്ലാ പ്രസിഡന്റ് അക്ബര്‍ ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനാഫ് തറയില്‍ അധ്യക്ഷനായി.

എം.ആര്‍.ആര്‍.എം.എച്ച്.എസ്.സ്‌കൂളില്‍ അധ്യാപകദിനാചരണം പൂര്‍വ്വാധ്യാപകന്‍ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സരിതകുമാരി അധ്യക്ഷയായി.
മണത്തല ഗവ.ഹൈസ്‌കൂളില്‍ നടന്ന അധ്യാപകദിനാചരണം പി.ടി.എ.പ്രസിഡന്റ് പി.കെ. അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്തു.