mehandi new

കുടുംബവഴക്ക് : പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിഅമ്മയും മരിച്ചു

fairy tale

rathiഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്നു മരുമകന്‍ തീകൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിമ്മ മരിച്ചു. മറ്റം ചെറിയാകുളം താമരശേരി പരേതനായ മോഹനന്റെ ഭാര്യ രതി(65) ആണ് മരിച്ചത്. രതിയുടെ മകള്‍ ദീപയുടെ ഭര്‍ത്താവ് പാറേമ്പാടം അകതിയൂര്‍ പാണ്ടിയത്ത് പ്രബീഷ്(35) ആണ് 11 വയുള്ള മകള്‍ പ്രിഥ്യയെ പട്രോളിഴിച്ച് കൊലപ്പെടുത്താനും ആത്മഹത്യക്കും ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടത്. 12 വര്‍ഷം മുന്‍പ് വിവാഹിതരായ പ്രബീഷും ദീപയും നാല് വര്‍ഷത്തോളമായി അകന്നു കഴിയുകയായിരുന്നു. വിവാഹ മോചനത്തിന് തൃശൂര്‍ കുടുംബ കോടതിയില്‍ കേസ് നിലവിലുണ്ട്. മകളെ തനിക്ക് വിട്ടു നല്‍കണമൊവശ്യപ്പെട്ട് പ്രബീഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസ്സില്‍ അച്ചനോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് മകള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംരക്ഷണ ചുമതല അമ്മ ദീപക്ക് നല്‍കാന്‍ കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വിധികേട്ട ശേഷം രാത്രി ഏഴരയോടെ കാനില്‍ ഡീസലുമായി യി പ്രബീഷ് ഭാര്യ വിട്ടിലെത്തി. വീടിന്റെ മുന്‍വശത്ത് ഇരുന്നു പഠിക്കുകയായിരുന്ന മകളെ വാരി പുണര്‍ന്നു കാനിലുള്ള ഡീസല്‍ രണ്ടുപേരുടെയും ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഭാര്യ ദീപക്കും അമ്മായിഅമ്മ രതിക്കും പൊള്ളലേറ്റത്.
മെഡിക്കല്‍ കളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രബീഷ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദീപയും പ്രിഥ്യയും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുതിനിടെ ഇന്നലെ പുലര്‍ച്ചെയാണ് രതി മരിച്ചത്.

Jan oushadi muthuvatur

Comments are closed.