തിരുവത്ര : തിരുവത്രയിൽ വാതിൽ കുത്തിത്തുറന്ന് മോഷണം. കുമാർ എ യു പി സ്കൂളിനു സമീപം തേർളി ജനാർദ്ദനന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ പുറത്തെ റൂം കുത്തിത്തുറന്ന മോഷ്ടാവ് അതിനകത്തുണ്ടായിരുന്ന അലമാര പൊളിച്ച് 19520 രൂപ കവർന്നതായി ജനാർദനൻ   പറഞ്ഞു. ജനാർദ്ദനനും കുടുംബവും അകത്തെ റൂമിലായിരുന്നു കിടന്നിരുന്നത്. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ചാവക്കാട് പോലീസിൽ പരാതി നൽകി.