Header

യാത്രാ ദുരിതത്തിന് അറുതി – ചാവക്കാട് നഗരത്തിലെ ബസ് ഗതാഗതം പുനക്രമീകരിച്ചു

ചാവക്കാട്: പുതിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് ചാവക്കാട് നഗരത്തിലെത്തുന്ന പുതുപൊന്നാനി, ചാവക്കാട് ബീച്ച്,
ബസ്സ്‌ യാത്രികരുടെ ദുരിതത്തിന് അറുതിയായി. ബസ്സുകൾ ആദ്യത്തെ പോലെ നഗരം ചുറ്റി ബസ് സ്റ്റാണ്ടിലേക്ക് പോയിത്തുടങ്ങി. പുതിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് ബസ്സ്‌ റൂട്ടിലും സ്റ്റോപ്പുകളിലും വന്ന മാറ്റങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കിയതായി പരാതി ഉയർന്നിരുന്നു.

ചാവക്കാട് പോലീസ് എസ് എച്ച് ഒ യുടെ അധ്യക്ഷതയിൽ രണ്ടു ദിവസം മുൻപ് ചേർന്ന നഗരസഭ അധികൃതരും ബസ്സ്‌ ജീവനക്കാരും ഉൾപ്പെടെയുള്ള യോഗത്തിലായിരുന്നു തീരുമാനം. ശനിയാഴ്ചമുതൽ നഗരത്തിൽ പ്രവേശിക്കുന്ന ബസ്സുകൾ മെയിൻ റോഡ് വഴി വടക്കേ ബൈപാസിലൂടെ നഗരം ചുറ്റി സ്റ്റാണ്ടിൽ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം ബസ്സുകൾക്ക് പിഴ ചുമത്തുമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു.

സോഷ്യൽ ആക്റ്റിവിസ്റ്റ് ഷെമി യൂസുഫ് ന്റെ ശ്രമഫലമായി 119 യാത്രികർ ഒപ്പിട്ട പരാതി ചാവക്കാട് പോലീസ് സ്റ്റേഷനിലും നഗരസഭാ അധികൃതർക്കും എം എൽ ക്കും നൽകിയിരുന്നു. ബസ്സിൽ വന്നിറങ്ങുന്ന യാത്രക്കാരെ നേരിൽ കണ്ടാണ് ഒപ്പ് ശേഖരിച്ചത്. പോലീസിൽ നിന്നും നഗരസഭാ ചെയർപേഴ്സനിൽ നിന്നും യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നു ഉറപ്പ് ലഭിച്ചിരുന്നു.

പുതുപൊന്നാനി, ബീച്ച് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ നഗരം ചുറ്റാതെ എന്നാമാവ് റോഡ് വഴി ബസ്സ്‌ സ്റ്റാണ്ടിലേക്ക് നേരിട്ട് പോകുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. നഗരത്തിൽ മറ്റെവിടെയും ബസ്സുകൾക്ക് സ്റ്റോപ്പുമില്ലായിരുന്നു. ചാവക്കാട് സബ് രജിസ്ട്രോഫീസ്, നഗരസഭ കാര്യാലയം, താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷൻ, എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങി നഗരത്തിലെ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ ബസ്സ്‌ സ്റ്റാൻഡിലോ പുതിയ പാലത്തിനപ്പുറമോ ഇറങ്ങി വളരെ ദൂരം നടക്കേണ്ടിവരുന്നു എന്നതായിരുന്നു പ്രശ്നം. സ്ത്രീകളും പ്രായമായ യാത്രക്കാർക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ബസ്സുകളെ പഴയ റൂട്ടിലൂടെ തന്നെ തിരിച്ചുവിട്ട് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു യാത്രക്കാർ ആവശ്യപ്പെട്ടിരുന്നത്.

ബസ്സ്‌ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചും ആവശ്യങ്ങൾ സംബന്ധിച്ചും ബസ്സ്‌ റൂട്ടിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനു ചാവക്കാട്ഓൺലൈൻ വാർത്തകൾ നൽകിയിരുന്നു.

ജൂൺ ഒന്ന് മുതലാണ് ചാവക്കാട് ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കിയത്. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന വിധേയമാക്കി സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിഷ്കരണം. നടപ്പിലാക്കിയത്.

thahani steels

Comments are closed.