mehandi new

കാർഷിക ബാങ്ക് പുതിയ ഭരണ സമിതിക്ക് യൂത്ത് കോൺഗ്രസ്സ് സ്വീകരണം

fairy tale

ചാവക്കാട് : താലൂക്ക് പ്രാഥമിക കാർഷിക സഹകരണ വികസന ബാങ്ക് ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എച് എം നൗഫൽ, വൈസ് പ്രസിഡന്റ് സി ആർ മനോജ്, കേന്ദ്ര ബാങ്ക് പ്രതിനിധി എം എസ്‌ ശിവദാസ് ഉൾപ്പടെ ഭരണസമിതി അംഗങ്ങൾക്ക് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗം ഡിസിസി ജന.സെക്രട്ടറി പി യതീന്ദ്രദാസ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ മുഖ്യാതിഥിയായി സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി വി ബദറുദ്ധീൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ ഷനാജ്‌, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ തെബ്ഷീർ മഴുവഞ്ചേരി, മുജീബ് അകലാട്, സനൂപ് ചാവക്കാട്, ഗോകുൽ കൃഷ്ണ, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, ഫത്താഹ് മന്നലാംകുന്ന്, ഫദിൻരാജ് ഹുസൈൻ, ഷാരൂഖ്ഖാൻ എന്നിവർ സംസാരിച്ചു.

Mss conference ad poster

കാർഷിക സഹകരണ വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഗുരുവായൂർ മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പുതിയ ഭരണ സമിതിക്കെതിരെയും തിരഞ്ഞെടുപ്പിന് അധ്യക്ഷ്യം വഹിച്ച വരണാധിക്കെതിരെയും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
ഡയറക്ട്ടേഴ്സ് തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്നാണ് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് നേതൃത്വം ചേരിതിരിഞ്ഞു പോര് തുടങ്ങിയത്.

planet fashion

Comments are closed.