mehandi new

കേരളത്തിൽ നാളെ ബസ്സ്‌ സമരം ബുധനാഴ്ച്ച ദേശീയ പണിമുടക്ക്

fairy tale

ചാവക്കാട് : നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വാഴ്ച്ച ബസ് പണിമുടക്ക്. സമരം ഒഴിവാക്കാനായി ഗതാഗത കമ്മീഷണർ ബസുടമകളുമായി നടത്തിയ ചർച്ച  പരാജയപ്പെട്ടു. 

planet fashion

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയൻ്റെ ദേശീയ പണിമുടക്ക് ബുധനാഴ്‌ചയാണ്.  കെ. എസ്. ആർ. ടി. സി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ടാക്‌സി സർവീസുകളും നിലക്കും. ബാങ്കിങ്, ഇൻഷുറൻസ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും മറ്റന്നാളത്തെ പണിമുടക്ക് ബാധിക്കും. 

നരേന്ദ്രമോദി സർക്കാർ കോർപറേറ്റ് വർഗീയ ഭരണമാണ് രാജ്യത്ത് നടത്തുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്‌ക്കുകയാണ്‌. സാധാരണക്കാരെ അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുക, വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കരുത്, തൊഴിലുറപ്പ് മേഖല സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ 24 മണിക്കൂർ പണിമുടക്ക്.

Macare 25 mar

Comments are closed.