റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു
ചാവക്കാട്: അനധികൃതമായി റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.
തെക്കന്‍ പാലയൂര്‍ സ്വദേശി നാലകത്ത് മുഹമ്മദിനാണ് (62) പരിക്കു പറ്റിയത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയിലത്തെിച്ച മുഹമ്മദിനെ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റി. ശനിയാഴ്ച്ച രാവിലെ 11.30 ഓടെ പാലയൂര്‍ സെന്ററില്‍ വെച്ചാണ് അപകടം. ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ആറ്റുപറമ്പത്ത് എന്ന പേരിലോടുന്ന സ്വകാര്യ ബസാണ് മുഹമ്മദിന്റെ ബൈക്കിലിടിച്ചത്. ഗുരുവായൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് പടിഞ്ഞാറെ നടയിലെത്തി മുതുവട്ടൂര്‍, കോടതിപ്പടി, ഓവുങ്ങല്‍, ആശുപത്രിപ്പടി വഴി ചാവക്കാട് ബസ് സ്റ്റാന്റില്‍ കയറി പോകേണ്ട ബസാണ് അനധികൃതമായി റൂട്ട് മാറ്റി പഞ്ചാരമുക്ക് വഴി പാലയൂരിലൂടെ ചാവക്കാട് ബസ് സ്റ്റാന്‍്റിലേക്ക് പുറപ്പെട്ടത്. അപകടത്തിനു ശേഷം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടച്ച ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ ഇങ്ങനെ ഗതാഗത നിയമത്തെ കാറ്റില്‍ പറത്തുന്നത്. നേരത്തെ റൂട്ട് മാറി ഓടി പിടിയിലായതിനെ തുടര്‍ന്ന് താക്കീത് നല്‍കി വിട്ടയച്ച സ്വകാര്യ ബസ് കമ്പനിയില്‍ പെട്ട ബസാണ് ഇത്തവണയും നിയമ വിരുദ്ധമായി ഓടിയത്. മേഖലയില്‍ റൂട്ട് മാറ്റിയോടുന്ന സ്വകാര്യ ബസ് സര്‍വീസിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നഗരസഭ മുസ്ലിംലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ലത്തീഫ് പാലയൂര്‍ ആവശ്യപ്പെട്ടു.
Comments are closed.