ഗുരുവായൂര്‍ : മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ ഗുരുവായൂര്‍ ബസ്റ്റാന്‍ഡില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 11 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു. വാതില്‍ ഇല്ലാതെയും തുറന്നുവെച്ചും സര്‍വ്വീസ് നടത്തുകയും, എയര്‍ഹോണ്‍  ഉപയോഗിക്കുകയും, ടിക്കറ്റ് നല്‍കാതിരിക്കുകയും ചെയ്ത ബസ്സുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. തൃശൂര്‍ ആര്‍.ടി.ഒ യുടെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.ടി പത്മനാഭന്‍, കെ.ബി.ഷിജോ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരമെന്ന്  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍  ഇബ്രാഹിംകുട്ടി പറഞ്ഞു.