പുന്നയൂര്‍: കേന്ദ്രസംസ്ഥാന ഭരണകൂട ഭീകരതക്കെതിരെ വെള്ളിയാഴ്ച്ച തൃശൂരില്‍ നടക്കുന്ന ജനജാഗരണ റാലിയുടെ ഭാഗമായി മുസ്ളിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.
എടക്കഴിയൂര്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എം.വി ഷക്കീര്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍്റ് വി.കെ മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍, സുലൈമു വലിയകത്ത്, കെ.കെ ഇസ്മായില്‍, വി സലാം, സി മുഹമ്മദാലി, പി.എം ഹംസക്കുട്ടി, പി.എം ഹൈദരലി, ടി.എ അയിഷ, പി.വി ശിവാനന്ദന്‍, എ.വി അലി, എം.പി അഷ്കര്‍, കെ.കെ യൂസഫ് ഹാജി, മുസ്തഫ തങ്ങള്‍, അസീസ് മന്ദലാംകുന്ന് എന്നിവര്‍ സംസാരിച്ചു.