സി.എ. ഗോപപ്രതാപന്‍ താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി സി.എ. ഗോപപ്രതാപനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച രഹസ്യബാലറ്റിലൂടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചിനെതിരേ ഏഴ് വോട്ടുകള്‍ക്കാണ് ഗോപപ്രതാപന്‍ വിജയിച്ചത്. ഞായറാഴ്ച ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചായിരുന്നു ഗോപപ്രതാപന്‍ പാനലിന്റെ വിജയം.
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരുകാരണം ബാങ്ക് തിരഞ്ഞെടുപ്പ് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തിങ്കളാഴ്ച രാവിലെ കെ.പി.സി.സി. ജനറല്‍സെക്രട്ടറി വി. ബാലറാമിന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പില്‍നിന്ന് വിജയിച്ചവരെ സ്വാധീനിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഗോപപ്രതാപന്‍ പാനലിന് തന്നെയായിരുന്നു വിജയം. നാലിനെതിരേ ഏഴ് വോട്ടുകള്‍ നേടിയാണ് ഉദയന്‍ ആനക്കോട്ടുപറമ്പില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ചാവക്കാട്ടെ ഹനീഫ വധക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢശ്രമത്തിന് ഗുരുവായൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ മറുപടിയാണ് തന്റെ വിജയമെന്ന് ഗോപപ്രതാപന്‍ പറഞ്ഞു.
എന്നാല്‍ വായ്പാ മണ്ഡലത്തില്‍ നോമിനേഷന്‍ കൊടുക്കുകയും ജനറല്‍ വിഭാഗത്തില്‍ വിജ്ഞാപനം ഇറക്കുകയും ചെയ്ത ബാങ്കിന്റെ നടപടി സഹകരണ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നിലനില്‍ക്കുകയാണെന്നും ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ഷാനവാസ് പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.