കാൻ തൃശൂർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : കാൻ തൃശൂരിന്റെ ഭാഗമായുള്ള ചാവക്കാട് നഗരസഭാ തല സ്ക്രീനിങ്ങ് ക്യാംപ് ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കാൻ തൃശൂർ.
ചാവക്കാട് എം ആർ ആർ എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാർഡിംഗ് കമ്മറ്റി ചെയർമാന്മാരായ എ എ . മഹേന്ദ്രൻ, രാജലക്ഷ്മി എം ബി, സഫൂറ ബക്കർ, കെ എച്ച് സലാം, കൗൺസിലർ കാർത്ത്യായനി ടീച്ചർ, ജൂനിയർ അഡ്മിനിസ്റേറ്റീവ് ഓഫീസർ ഡോ. കാവ്യ, മാസ്സ് മീഡിയ ഓഫീസർ ഹരിതാ ദേവി ഹെൽത്ത് ഇൻസ്പെക്ടർമാരായ പോൾ തോമസ്, അജയ് കുമാർ സി.വി, തുടങ്ങിയവർ സംസാരിച്ചു. 150 ഓളം പേർ സ്ക്രീനിങ് ക്യാമ്പിൽ പങ്കെടുത്തു.
ജീവിത ശൈലി രോഗ നിയന്ത്രണത്തിൽ വ്യായാമത്തിന്റെ പങ്ക് ബോധ്യപ്പെടുത്തുന്നതിനായി വല്ലഭട്ട കളരി സംഘത്തിന്റെ നേതൃത്വത്തിലുള്ള കളരി പ്രദർശനവും ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വിഷ്ണു സോമന്റെയും ശ്രീഷ്മ മുരളിയുടേയും യോഗ പ്രദർശനവുമുണ്ടായിരുന്നു. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ ഭക്ഷണ പ്രദർശനവും, താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗ നിയന്ത്രണ എക്സിബിഷനും ഒരുക്കിയിരുന്നു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.