ചാവക്കാട് : സിപിഎം നേതാവായിരുന്ന കെ. അഹമ്മദ് അനുസ്മരണ ദിനത്തിന്റെ ഭാഗമായി ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, സമ്മേളനവും നടന്നു. മണത്തല കാണം ങ്കോട് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.
കോട്ടപ്പുറത്ത് നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യർ ചിറ്റലപ്പള്ളി ഉൽഘാടനം ചെയ്തു. കെ.എച്ച് സലാം അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ എൻ കെ അക്ബർ, ടി.ടി.ശിവദാസ്, എ എച്ച് അക്ബർ, ഷീജ പ്രശാന്ത്, കെ ടി ഭരതൻ, കെ.കെ. മുബാറക്, പി.വി സുരേഷ് കുമാർ, വൈസ് ചയർപേഴ്സൻ മഞ്ജുഷ, എ സി ആനന്ദൻ, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എ എ മഹേന്ദ്രൻ, പി.പി.നാരായണൻ, കെ.എം അലി, ടി.എം ഹനീഫ, ടി.എം ദിലീപ്, പി.കെ.രാധാകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.