ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽ കവർച്ച. നേഴ്സിങ് മുറിയിൽ കടന്ന മോഷ്ടാവ് മൂന്നര പവൻ സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് കവർന്നു.
മോഷ്ടാവ് ബാഗ് കവർച്ച ചെയ്യുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
ലേബർ റൂം അന്വേഷിച്ചെത്തിയ മോഷ്ടാവ് നഴ്‌സിംഗ് റൂമിൽ കയറി പണവും ആഭരണങ്ങളും അടങ്ങുന്ന ബാഗ് മോഷ്ടിക്കുകയായിരുന്നു. ബാഗിൽ രണ്ട് എ ടി എം കാർഡും മൊബൈൽ ഫോണും ഉണ്ടായിരുന്നു.
മോഷ്ടാവ് പിന്നീട് ഗുരുവായൂർ കിഴക്കേനടയിൽ യൂണിയൻ ബാങ്ക് എ ടി എം ൽ നിന്നും ഈ കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമം നടത്തി.
ഫോണിലേക്ക് മെസ്സേജ് വന്നപ്പോഴാണ് ഈ വിവരം ലഭിച്ചത്.
പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു.

  സിസി ടിവി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം

സിസി ടിവി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം