അകലാട് : അകലാട് ഖലീഫ ട്രസ്റ്റി ന്‍റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കരുണ കാന്‍സര്‍ സൌഹാര്‍ദ വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ പുന്നയൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി ജി നിത ഉദ്ഘാടനം ചെയ്തു.
എംപി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കരുണ കാന്‍സര്‍ സൌഹാര്‍ദ വേദി ചീഫ് കോ ഓഡിനേറ്റര്‍ ശുക്കൂര്‍ കാഞ്ഞങ്ങാട് സെമിനാറിന് നേതൃത്വം നല്‍കി. ടി കെ ഉസ്മാന്‍, പി വി ശിവാനന്ദന്‍, ആര്‍ എ അബൂബക്കര്‍, മുഹമ്മദ്‌ ഹാരിസ്, എം സി മുസ്തഫ, റിയാസ് അലി, ആര്‍ വി ഷറഫുദ്ധീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.