ചാവക്കാട്: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രാഫി ഒരുമനയൂര്‍ പഞ്ചായത്ത് അധികൃതര്‍ ഏറ്റുവാങ്ങി. കണ്ണൂരില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ ട്രോഫി ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് ഒരുമനയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഇ.എ.രാജന് ചടങ്ങില്‍ സമ്മാനിച്ചു.