Header

റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗിന് മത രാഷ്ട്രീയ വേര്‍തിരുവകള്‍ ഇല്ല

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: റിലീഫ് പ്രവര്‍ത്തനത്തില്‍ മുസ്‌ലിംലീഗിന് മത രാഷട്രീയ വേര്‍തിരിവുകള്‍ ഇല്ലെന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ പ്രതിമാസപെഷന്‍ പദ്ധതികളും, വിവിധ ചികിത്‌സാ ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ലോകം അംഗീകരിച്ച നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അദേഹത്തിന്റെ നാവില്‍ നിന്നും ഉരുവിടുന്നത് സൗഹാര്‍ദ്ദം മാത്രമായിരുന്നു. അദേഹത്തിന്റെ വഴിയാണ് ലീഗ് പിന്‍തുടരുത്.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കടപ്പുറം പഞ്ചായത്തില്‍ 4 വര്‍ഷം പൂര്‍ത്തീകരിക്കാന്‍ പോവുകയാണ്. പ്രതിമാസ പെഷന്‍ പദ്ധതിയില്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള സഹോദരസമുദായ അംഗങ്ങള്‍ അടക്കം 200 ലധികം പേര്‍ക്ക് പ്രതിമാസം നിശ്ചിത സംഖ്യ പെഷന്‍ നല്‍കിവരികയാണ്. ഇതിനു പുറമെ ഡയാലിലിസ് സഹായം, മറ്റു ചികില്‍സാ സഹായങ്ങളുമായി 30 ലക്ഷത്തോളം രൂപ നാലുവര്‍ഷത്തിനിടയില്‍ വിതരണംചെയ്തു കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ ചെയര്‍മാന്‍ തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. യൂനസ് ഹുദവി കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി നേതാക്കളായ പി അബ്ദുല്‍ ഹമ്മീദ്, കെ എസ് നഹാസ്സ്, ഹാഷിം ഹനീഫ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജബ്ബാര്‍, പി വി ഉമ്മര്‍ കുഞ്ഞി, എം എ അബൂബക്കര്‍ ഹാജി, പി എം മുജീബ്, ബി പി വി തങ്ങള്‍, ബി കെ സുബൈര്‍ തങ്ങള്‍, വി കെ ഷാഹുല്‍ ഹമ്മീദ് ഹാജി, പി എ ഷാഹുല്‍ ഹമീദ്, പി കെ ബഷീര്‍, ആര്‍ കെ ഇസ്മായില്‍, വി പി മന്‍സൂര്‍ അലി, വി പി ബക്കര്‍ ഹാജി, സി എസ് മുഹമ്മദുണ്ണി, സി സി മുഹമ്മദ്, വി എം മനാഫ്, ഹസീന താജുദ്ധീന്‍, മൂക്കന്‍ കാഞ്ചന എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.