ചാവക്കാട് : കേരള ലേബര്‍ മൂവ്‌മെന്റ് പാലയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പി .എസ് .സി പരീക്ഷ സൗജന്യ പരിശീലന ക്‌ളാസ് നടത്തുന്നു. പാലയൂര്‍ സെന്റ്‌തോമസ് എല്‍ പി സ്‌ക്കൂള്‍ ഹാളില്‍ എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയാണ് ക്‌ളാസുകള്‍ ഉണ്ടാകുക. മാര്‍ച്ച് അഞ്ചു മുതല്‍ കളാസുകള്‍ ആരംഭിക്കും. പി എസ് സി പരീക്ഷ പരിശീലന രംഗത്ത് വിദഗ്ദരായവരാണ് ക്‌ളാസുകളെടുക്കുന്നത്.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 884 849 0534, 815 795 6540 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു