എൽ ഡി എഫ് നു അപ്രതീക്ഷിത തിരിച്ചടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

ചാവക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ സൂക്ഷ്മ പരിശോധനയിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്നലാംകുന്ന് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി സബിത സദാനന്ദന്റെയും എടക്കഴിയൂർ ഡിവിഷൻ ബി.ജെ.പി സ്ഥാനാർത്ഥി സബിത ചന്ദ്രന്റെയും പത്രികകൾ തള്ളി.

ഇതോടെ മന്ദലാംകുന്ന് ഡിവിഷനിൽ മത്സര രംഗത്ത് യു.ഡി.എഫിലെ സുബൈദ പാലക്കൽ, ബി.ജെ.പിയിലെ സ്മിത സജീഷ്, എസ്.ഡി.പി.ഐയിലെ നിഹാല ഒലീദ് എന്നിവർ മാത്രമായി മാറി. പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്തുകളിലെ മറ്റു ഡിവിഷനുകളിലൊക്കെ എൽ ഡി എഫ് ഡെമ്മി സ്ഥാനാർത്ഥികളെ കൊടുത്തിരുന്നെങ്കിലും മന്നലാംകുന്ന് ഡിവിഷനിൽ ഡമ്മി സ്ഥാനാർത്ഥി പത്രിക നൽകിയിരുന്നില്ല, ഇതാണ് എൽ ഡി എഫ് നു തിരിച്ചടിയായത്.

Comments are closed.