mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

Ft

ചാവക്കാട് : ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആഘോഷ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു.

Jan oushadi

നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എൻ കെ പ്രസന്ന അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ വനിത അധ്യക്ഷരായിരുന്ന നസീം അബു, സതീരത്നം ടീച്ചർ, എം എ സുമംഗല, ഷീജ പ്രശാന്ത്, സി ഡി എസിന്റെ നഗരസഭയിലെ മുൻ ഭാരവാഹികളായ പ്രീജ ദേവദാസ്, ഹസീന സലീം, ശാന്തിനി ശശി, ജീനാ രാജീവ് സിഡിഎസ് അംഗവും എഴുത്തുകാരിയുമായ നഫ് ല മുഹമ്മദ് എന്നിവരെ ആദരിച്ചു. ഗാർഹിക പീഡന നിരോധന നിയമം എന്ന വിഷയത്തെ അധികരിച്ച് വനിതകൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് അനീഷ ശങ്കർ ക്ലാസ് നയിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി യതീന്ദ്രദാസ്, ലിഷ മത്രംകോട്ട്, കെ പി രഞ്ജിത്ത് കുമാർ, സി ഡി എസ് ഭാരവാഹികളായ സാജിത സലാം ഷിനി എന്നിവർ സംസാരിച്ചു.

ഫോട്ടോ

Chavakkad municipality cds womens day

ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിന ആഘോഷ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.