സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്തു – മാതാവിന്‍റെ നിര്യാണത്തത്തെുടര്‍ന്ന് പി.എം സാദിഖലി മണ്ഡലത്തിലത്തെിയില്ല
ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍ കടപ്പുറം പഞ്ചായത്തിലെ പി.വി.എം.എല്‍.പി സ്കൂളിലെ 118-ാം നമ്പര്‍ ബൂത്തിലും യു.ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം സാദിഖലി നാട്ടികയിലെ 103-ാം ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്.
മാതാവിന്‍്റെ നിര്യാണത്തെ തുടര്‍ന്ന് സാദിഖലിക്ക് മണ്ഡലത്തിലത്തെിയില്ല. നാട്ടിക ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ തിങ്കളാഴ്ച്ച ഉച്ചക്ക്12 നായിരുന്നു അദ്ദേഹത്തിന്‍്റെ മാതാവ് ഐഷാബിയുടെ ഖബറടക്കം. അതിനു ശേഷമാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ പോയത്. എന്നാല്‍ ഗുരുവായൂരിലേക്ക് വരേണ്ടതില്ലെന്ന യു.ഡി.എഫ് നേതാക്കളായ സി.എച്ച് റഷീദ്, സി.എ റഷീദ്, പി.കെ അബൂബക്കര്‍ ഹാജി, ആര്‍.വി അബ്ദുറഹീം എന്നിവരറിയിച്ചതിനെ തുടര്‍ന്നാണ് സാദിഖലി വീട്ടില്‍ തന്നെ കൂടാന്‍ കാരണം. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ ദുഖത്തില്‍ പങ്കെടുത്ത് പലയിടങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ കറുത്ത തുണിക്കഷണം ഷര്‍ട്ടില്‍ പിന്‍ ചെയ്താണ് പ്രവര്‍ത്തനത്തിനിറങ്ങിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത ഗുരുവായൂര്‍ കിഴക്കേനടയിലെ ഗവ.യു.പി സ്കൂളിലെ 86-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. രാവിലെ 7.30ന് വോട്ട് ചെയ്ത ശേഷം വിവിധയിടങ്ങളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാള ഐരാണിക്കുളം ഗവ. ഹയര്‍സെക്കന്‍്ററി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. പന്നീട് അദ്ദേഹം ഗുരുവായൂരിലത്തെി നേതാക്കളുമായി വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
Comments are closed.