Header

തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങള്‍ – അധികൃതരു കണ്ണു തുറപ്പിക്കാന്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

പുന്നയൂര്‍: എടക്കഴിയൂര്‍ മേഖലയില്‍ തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങളായി. അധികൃതകരുടെ കണ്ണുതുറപ്പിക്കാന്‍ നാട്ടുകാരായ യുവാക്കള്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
പുന്നയൂര്‍ പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലാണ് പലയിടത്തായി തെരുവ് വിളക്ക് കത്താത്തത്. മാസങ്ങളായി പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ തുടരുന്ന അവഗണനക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും പരിപാഹാരമായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പരിസരവാസികളായ യുവാക്കള്‍ മെഴുകുതിരി കത്തിച്ച് സമരത്തിനിറങ്ങിയത്. നാട്ടുകാരായ ഹസ്സന്‍, അദ്നാന്‍, അല്‍ത്താഫ്, നൗഷാദ്, ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Comments are closed.