mehandi new

കനോലികനാല്‍ മത്തിക്കായാല്‍ കരകവിഞ്ഞൊഴുകുന്നു – കൂടുതല്‍ കുടുംബങ്ങള്‍ കേമ്പിലെക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : മഴ ശക്തമായി തുടരുന്നു. മത്തിക്കായല്‍, കനോലികനാല്‍ എന്നിവ കരകവിഞ്ഞൊഴുകുന്നു. നഗരങ്ങളും ഗ്രാമങ്ങളും വെള്ളക്കെട്ടില്‍. ദുരിതാശ്വാസ കേമ്പുകളിലെക്ക് കൂടുതല്‍ കുടുംബങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. തെക്കഞ്ചേരി, വഞ്ചിക്കടവ്, പുന്ന മേഖലകളില്‍ ഉള്ളവരാണ് കേമ്പുകളില്‍ എത്തിയിട്ടുള്ളത്. പുന്നയില്‍ നിന്നുള്ള എട്ടോളം കുടുംബങ്ങളെ പുന്ന ജി എം യു പി സ്കൂളിലെക്ക് മാറ്റി പാര്‍പ്പിച്ചു. തെക്കഞ്ചേരി, വഞ്ചിക്കടവ് ഭാഗത്തുള്ള കുടുംബങ്ങളെ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേമ്പിലേക്കാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്
ചാവക്കാട് വഞ്ചിക്കടവിലുള്ള എണ്‍പതോളം വീടുകളില്‍ വെള്ളം കയറി. തെക്കഞ്ചേരിയിലും സമാനമാണ് സ്ഥിതി. തിരുവത്ര പതിനാലാം വാര്‍ഡ്‌ വീടുകളും വെള്ളക്കെട്ടിലായി. ഇ എം എസ് നഗര്‍ മേഖലയില്‍ റോഡും റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളും വെള്ളക്കെട്ടിലാണ്. പാലയൂര്‍, ഇടപ്പള്ളി മേഖലയിലും വീടുകളില്‍ വെള്ളം കയറി.
കനോലി കനാലിനു ഇരുവശവും താമസിക്കുന്ന പലകുടുംബങ്ങളും ബന്ധു വീടുകളിലേക്ക് താമസം മാറി.
ഗുരുവായൂര്‍ കപ്പിയൂർ വാർഡ് 34 മുള്ളരാട്ട് രജീഷിന്റെ വീട്ടിൽ വെള്ളം കയറി. കുടുംബത്തെ കപ്പിയൂർ സ്കൂളിലേക്ക് മാറ്റി.
ഗുരുവായൂർ നഗരസഭ പരിധിയിലെ മഴകെടുതികൾ നേരിടുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നഗരസഭാ ഓഫീസിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം നമ്പർ 04872-556375(ഗുരുവായൂർ മുനിസിപ്പാലിറ്റി ഓഫീസ്. നമ്പർ ), ഹെൽത്ത് സൂപ്പർവൈസർ നമ്പർ :9947556873, വൈസ് ചെയർമാൻ : 9495566220, വിവിധ് : 9847198081, ഷനിൽ :9895143382,

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.