Header

കനോലികനാല്‍ സംരക്ഷണത്തിന് കടുത്ത നടപടികളുമായി ബ്ലോക്ക് പഞ്ചായത്ത്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കനോലികനാല്‍ മാലിന്യമുക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി കടുത്ത നടപടികളുമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കനോലികനാല്‍ മാലിന്യമുക്ത വികസന സമിതിക്കും ജാഗ്രതാ സമിതിക്കും യോഗം രൂപം നല്‍കി.
സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ജനകീയ സദസ്സ് സംഘടിപ്പിക്കും. തൃശ്ശൂര്‍, പൊന്നാനി ലോക്‌സഭ മണ്ഡലങ്ങളിലെ എം.പി.മാര്‍, ഗുരുവായൂര്‍, പൊന്നാനി നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എ.മാര്‍, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ചാവക്കാട്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പഞ്ചായത്ത് പ്രസിടണ്ടുമാര്‍ ഉള്‍പ്പെടെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ ജനകീയ സദസ്സ് വിളിച്ചു ചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി.
കനോലികനാല്‍ മാലിന്യമുക്തമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യ മാംസ കട ഉടമകള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാവക്കാട് ബ്ലോക്ക്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത് അധ്യക്ഷയായി. ബി.ഡി.ഒ പി.വി. ബാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ എം.എ. അബൂബക്കര്‍, ടി.സി.ചന്ദ്രന്‍, എം.വി.ഹൈദരലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.