ചാവക്കാട്: നഗരസഭയില്‍ അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  ഒമ്പതുപേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. ഇരുചക്രവാഹനങ്ങളുടെ ഇരുവശത്തുമായി സൈഡ്‌വീലുകള്‍ ഘടിപ്പിച്ച 9 വാഹനങ്ങള്‍ക്കായി 6 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സമിര്‍ ബാബു പദ്ധതിയുടെ റിപ്പോര്ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.സി.ആനന്ദന്‍, എ.എ.മഹേന്ദ്രന്‍, എം.ബി.രാജലക്ഷ്മി, സഫൂറ ബക്കര്‍, കൌണ്‍സിലര്‍ എ.എച്ച്.അക്ബര്‍, നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.