അകലാട്: കനത്ത വേനൽ മഴയും, ഉയർന്നുപൊങ്ങിയ തിരമാലകളേയും അതിജീവിച്ച് 70 കടലാമക്കുഞ്ഞുങ്ങൾ അകലാട് കാട്ടിലെ പളളി ബീച്ചിൽ വിരിഞ്ഞിറങ്ങി. കഴിഞ്ഞ മാസം മൂന്നിനാണ് ഒലീവ് റിഡ്ലി കടലാമ കരക്ക് കയറി കൂടുവച്ചത്. അന്നു മുതൽ ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരും ടർട്ടിൽ വാച്ചറായ ലത്തീഫിന്റേയും നേതൃത്വത്തിൽ കടലാമ കൂടിന് ചുറ്റും വലകെട്ടി കാവലിരിക്കുകയായിരുന്നു.കുറുക്കൻ, കീരീ, തൊരപ്പൻ ഞണ്ട്, തുടങ്ങിയവർക്ക് പുറമെ മനുഷ്യരുടെ ഭീഷണിയേയും അതിജീവിച്ചാണ് കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്.
കേരളത്തിൽ തൃശൂർ ജില്ലയിലെ കടലോരം കടലാമകൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിത തീരമായി വളർത്തിയെടുത്തതു് എൻ.ജെ ജെയിംസിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ ഹാബിറ്റാറ്റ് എന്ന പരിസ്ഥിതി സംഘടനയുടെ പതിനേഴു വർഷത്തെ നിരന്തര ഇടപ്പെടലുകളായിരുന്നു.തൃശൂർ സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ജയമാധവൻ ഫോറസ്റ്റർ സദാനന്ദൻ, Sർട്ടിൽ വാച്ചർ സലിം ഐഫോക്കസ് എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു.
പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിണ്ടണ്ട് ആർ.പി ബഷീർ, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐ.പി.രാജേന്ദ്രൻ പുന്നയൂർ പഞ്ചായത്ത് മെമ്പർമാരായ ആശാ രവി, അബ്ദുൾ കരിം കള്ളിവളപ്പിൽ, അഷ്റഫ് മൂത്തേടത്ത്, വടക്കേകാട് എ എസ് ഐ, ടർട്ടിൽ സംരക്ഷകരായ കരീം എ കെ, ഷബീബ്, ഇബ്രാഹിം പി.കെ, ഹാരിസ്, അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞുക്കളെ കടലിലിറക്കിയത്.