ചാവക്കാട്: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, വിലകയറ്റം തടയുക, ബിപി എല്‍ മുന്‍ഗണനാ ലിസ്റ്റില്‍ മത്സ്യതൊഴിലാളികളേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്   തൃശൂര്‍ ജില്ലാ മത്സ്യ തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ചാവക്കാട് പോസ്റ്റോഫീസിലേക്ക് വനിതാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ഷീലാ രാജ്കമല്‍ അധ്യക്ഷയായി. യൂണിയന്‍ ജില്ലാ പ്രസിഡന്റ്  കെ .വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, സെക്രട്ടറി ഐ കെ വിഷ്ണുദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി ആര്‍ കറപ്പന്‍, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വി വി അനിത, റീന കരുണന്‍ എന്നിവര്‍ സംസാരിച്ചു.