mehandi new

നിയന്ത്രം വിട്ട കാര്‍ നാടിനെ വിറപ്പിച്ചു

fairy tale

ചാവക്കാട്: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്  നാടിനെ വിറപ്പിച്ചു. ദേശീയ പാത അകലാട് മുഹിയുദ്ധീന്‍ പള്ളിക്കു സമീപം ഗ്രീന്‍ ലാന്‍്റ് ഹോട്ടലിനു മുന്നില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30ഓടെയാണ് സംഭവം. രണ്ട് വൈദ്യുതി കാലുകളും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കുകളും ഇടിച്ച് തെറിപ്പിച്ചു. സമീപത്തെ ഹോട്ടലിനും പലചരക്ക് കടക്കും കേടുപാടുകള്‍ പറ്റി. വൈദ്യുതി കാലുകള്‍ നിരയായി തകര്‍ന്നു വീഴുന്നതും വൈദ്യുതി കമ്പികള്‍ കൂട്ടിയിടിച്ചുണ്ടായ  തീയും ശബ്ദവും കാറിന്റെ പരാക്രമവും എല്ലാം കൂടെ നിമിഷങ്ങള്‍ കൊണ്ട് മുഹിയുദ്ധീന്‍ പള്ളി പരിസരം യുദ്ധക്കളത്തിനു സമാനമായി. കാറിലുണ്ടായിരുന്ന   സ്ത്രീകളും കൈക്കുഞ്ഞുമുള്‍പ്പടെ യാത്രികരില്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
താനൂര്‍ തയ്യാല റോഡില്‍ ജീലാനി മദ്രസക്കു സമീപം ഓലിയില്‍ മുഹമ്മദ് ഷാഫി (35) ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഗള്‍ഫില്‍ നിന്ന് വരുകയായിരുന്ന സഹോദരി സക്കീന (45), മക്കള്‍ ഐഷ (17), ആബിദ (10), അജ്മല്‍ (3) എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി കൊടണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. അല്‍പ്പമകലെ വെച്ച് കാറിന്‍റെ ചക്രം ആടിയുലയുന്നതായി തോന്നിയെന്നും പിന്നീട് നിയന്ത്രണം വിടുകയായിരുന്നുവെന്നും ഷാഫി പറഞ്ഞു. റോഡിന്റെ ഇടത് ഭാഗത്തേക്ക് വെട്ടിച്ചപ്പോഴാണ് സമീപത്തെ വൈദ്യുതിക്കാലില്‍ ചെന്നിടിച്ചത്. ഇതോടെ കമ്പി പൊട്ടി വീണു റോഡില്‍ ചുറ്റി. പിന്നീട് അടുത്ത വൈദ്യുതി കാലിലും നിര്‍ത്തിയട്ട ബൈക്കുകളിലും ചെന്നിടിച്ചു. അകലാട് ഒറ്റയിനി സ്വദേശി കെ.വി ഹുസൈന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഗ്രീന്‍ ലാന്‍്റിന്‍്റെ മുന്‍ വശം നിര്‍ത്തിയിട്ടിരുന്ന കെ വി ഹുസൈന്‍, ആലത്തയില്‍ അലി, കുന്നിക്കല്‍ അഷറഫ്, പിലാക്ക വീട്ടില്‍ കൊട്ടിലിങ്ങല്‍ ബക്കര്‍ എന്നിവരുടെ ബൈക്കുകളാണ് ഇടിച്ചുതെറിപ്പിച്ചത്. ഹോട്ടലിന്‍്റെ അടുക്കളയോടു ചേര്‍ന്ന മുന്‍ഭാഗവും സമീപത്തെ പലചരക്ക് കടയുടെ മുന്നിലെ ഇരുമ്പ് തൂണുകളും കാറിടിച്ച് തെറിപ്പിപ്പിച്ചു. സമീപത്തെ പള്ളിയില്‍ നമസ്കാരം നടക്കുന്നതിനാലും സംഭവസമയത്ത് പരിസരത്തും റോഡിലും മറ്റു വാഹനങ്ങളും ആളുകളുമില്ലാതിരുന്നത് വന്‍ദുരന്തമൊഴിവാകാന്‍ കാരണമായി. സംഭവമറിഞ്ഞത്തെിയ നാട്ടുകാരണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളെയും മറ്റൊരു വാഹനത്തില്‍ കയറ്റി വിട്ടു. വടക്കേക്കാട് എ.എസ്.ഐ നാരായണന്റെ നേതൃത്വത്തില്‍ പൊലീസും പുന്നയൂര്‍ക്കുളം കെ.എസ്.ഇ.ബി അധികൃതരും സംഭവസ്ഥലത്തത്തെി. വൈദ്യുതി കാലുകള്‍ക്കായി മാത്രം മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായി.

Royal footwear

Comments are closed.