ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി അബ്ദുൽ ഗഫൂറിനാണ് (പട്ടാമ്പി ഗഫൂർ )പരിക്കേറ്റത്. ഇദ്ദേഹത്തെ അണ്ടത്തോട്  ആംബുലൻസ് വളണ്ടിയേഴ്‌സ് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. കാർ യാത്രികരായ യുവാക്കൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മറിഞ്ഞ കാർ ഭാഗികമായി തകർന്നു.
ഇന്നലെ ദേശീയ പാതയിലുണ്ടായ വ്യത്യസ്ഥ അപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു.