അകലാട് : അകലാട് ദേശീയ പാത പതിനേഴില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായരണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശികളായ കൊട്ടിലിങ്ങല്‍ അന്‍സില്‍ (18), കാക്കനകത്ത് അന്‍വര്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും അകലാട് നബവി പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ അകലാട് കാദരിയാ പള്ളിക്ക് സമീപമാണ് അപകടം.
പുന്നയൂര്‍ക്കുളം മാവിന്‍ചുവട്ടില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ഫോട്ടോ : പുന്നയൂര്‍ക്കുളം മാവിന്‍ ചുവട്ടില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.