mehandi new

ആയുഷ് ഗ്രാമം പദ്ധതി – പുന്നയൂർ പഞ്ചായത്തിന് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid” text_line_height=”2.2em”]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

ചാവക്കാട്: കേന്ദ്ര സർക്കാറിൻറെ ആയുഷ് ഗ്രാമം പദ്ധതി നടപ്പിലാക്കാൻ അധികൃതർ വിസമ്മതിക്കുന്നത് പുന്നയൂർ പഞ്ചായത്തിനും പൊതുജനങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടാൻ കാരണമാകുന്നു.
പുന്നയൂർ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തട്ടിയെടുത്ത് എല്ലാ പഞ്ചായത്തുകൾക്കുമായി വീതിച്ചതെന്ന് പുന്നയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണ്തിന് അടിസ്ഥാനമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടും പഞ്ചായത്ത് അധികൃതർ പദ്ധതി നടപ്പാലാക്കുന്നില്ലെന്ന് സി.പി.എമ്മിൻറേയും ആരോപണം.
കേന്ദ്ര സര്‍ക്കാറിൻറെ ആയുഷ് മിഷന്‍ 2015- – 16 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് 75 ശതമാനവും സംസ്ഥാന വിഹിതമായി 25 ശതമാനവുമായി മൊത്തം 80 ലക്ഷം രൂപയുടെ പദ്ധതിയില്‍ സംസ്ഥാന സർക്കാർ ആകെ എട്ട് ആയുഷ് ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിക്കായി ജില്ലയില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്തിനെയാണ് ആദ്യം തെരഞ്ഞെടുത്തത്. ഇക്കാര്യം ജില്ലാ ആയൂർവേദ മെഡിക്കൽ ഓഫീസറിൽ നിന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ഇത്. ഇതില്‍ പുന്നയൂര്‍ പഞ്ചായത്തിനും 10 ലക്ഷം അനുവദിച്ചെന്നായിരുന്നു വിവരം. എന്നാൽ പുന്നയൂർ പഞ്ചായത്തിനുള്ള ഈ പദ്ധതി മറി കടന്ന് ഈ വർഷം ആരംഭത്തിൽ ചാവക്കാട് ബ്ലോക്കിനു കീഴിലുള്ള എല്ലാ പഞ്ചായത്തിനുമായി പദ്ധതി വീതിച്ചതാണ് ഇപ്പോൾ പുന്നയൂർ പഞ്ചായത്ത് ഭരണ സമിതിയെ ചൊടിപ്പിച്ചത്. ഗ്രാമങ്ങൾ എന്നാൽ വില്ലേജ് ആണെന്നും പുന്നയൂർ പഞ്ചായത്തിൽ രണ്ട് വില്ലേജുകൾ മാത്രമാണുള്ളതെന്നും ബാക്കി പുന്നയൂർക്കുളം, കടിക്കാട്, വടക്കേക്കാട്, വൈലത്തൂർ, ഒരുമനയൂർ, കടപ്പുറം എന്നീ വില്ലേജുകളിലും പരിപാടി നടത്തണമെന്നുമാണ് തങ്ങൾക്ക ലഭിച്ച സർക്കുലർ എന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഉമർ പറയുന്നത്. ഇക്കാര്യമാണ് യാഥാർത്ഥ്യമെന്നും മിനിമം അഞ്ച് വില്ലേജുകളിലാണാണ് നടപ്പിലാക്കേണ്ടെതെന്ന് സർക്കാർ അധികൃതരും പറയുന്നു. ഇതനുസരിച്ച് ജനുവരിയിൽ തന്നെ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും കെ,വി അബ്ദുൽ ഖാദർ നിർവഹിച്ചു. പുന്നയൂർ പഞ്ചായത്തിനു മാത്രം ലഭിച്ച പദ്ധതി എം.എൽ.എയും പുന്നയൂർ പഞ്ചായത്തുകാരൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഉമറും മാറ്റി മറിച്ചെന്നാണ് പുന്നയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണം. ഇത് സംബന്ധിച്ച് ഭരണ സമിതിയോഗം ചേർന്ന് പ്രതിഷേധിക്കുകയും പരാതി സംസ്ഥാന അധികൃതർക്ക് അയക്കുകയും ചെയ്തിരുന്നു. ആയുഷ് ഗ്രാമം പദ്ധതിയുടെ ആദ്യഘട്ടം എല്ലാ പഞ്ചായത്തിലും ആരംഭിച്ചു കഴിഞ്ഞെങ്കിലും പുന്നയൂർ പഞ്ചായത്തിൽ മാത്രം ഒന്നും നടന്നിട്ടില്ല. തങ്ങൾക്ക് വന്ന സർക്കുലർ അനുസരിച്ച് പദ്ധതിയിൽ മാറ്റമുണ്ടെങ്കിൽ അതും അറിയക്കേണ്ടതുണ്ടെന്നാണ് അവരുടെ വാദം. മറ്റ് പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചിട്ടും പുന്നയൂരിൽ മാത്രം ഇത് ഇനിയും ആരംഭിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കാൻ ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി ജീവനക്കാര്‍ക്കും, ആരോഗ്യ മേഖലയിലെ മറ്റു പ്രവര്‍ത്തകർക്കും പരിശീലനം ലഭിക്കേണ്ടതിനാൽ പഞ്ചായത്ത് സമ്മതിക്കാതെ ഒന്നും നടക്കുകയുമില്ല. ആയുർവേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ പദ്ധതി ആയുര്‍വേദ രീതിയിലുള്ള ആരോഗ്യ സംരക്ഷണവും ജീവിത ശൈലിയും സാധാരണ ജനങ്ങള്‍ക്കിടിയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഔഷധ ചെടികളുടെ സംരക്ഷണവും അവയുടെ ഔഷധ മൂല്യത്തെക്കുറിച്ച് സാധാരണക്കാരില്‍ അവബോധം വളർത്തൽ, ചെറിയ തരം ആരോഗ്യ പ്രശനങ്ങള്‍ക്ക് ഗൃഹവൈദ്യം പ്രചരിപ്പിക്കല്‍, മലമ്പനി, ക്ഷയം, വയറിളക്ക രോഗങ്ങള്‍, മറ്റു പകര്‍ച്ച വ്യാധികള്‍ എന്നിവക്കെതിരെയുള്ള പ്രചാരണ പരിപാടികള്‍, ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി ജീവനക്കാര്‍ക്കും, ആരോഗ്യ മേഖലയിലെ മറ്റു പ്രവര്‍ത്തകർക്കും ആയുര്‍ വേദ രീതിയിലുള്ള ജീവിത ചര്യയെപറ്റിയും ഔഷധ മൂല്യങ്ങളുള്ള സസ്യങ്ങളെ പറ്റിയും പരിശീലനം നല്‍കുക, ജനപ്രതിനിധികള്‍, ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വരുന്ന മറ്റു വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവരെ സന്നദ്ധരാക്കുക എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയൂര്‍ വേദ ചികിത്‌സയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗ പരീശിലകനും സഹായിയും പദ്ധതിയിലുണ്ട്. സംസ്ഥാനത്തെ മറ്റ് ഏഴിടത്തും ബ്ലോക്ക് പഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുന്നയൂർ പഞ്ചായത്ത് അധികൃതർക്ക് ഇക്കാര്യം അന്വഷിച്ചാൽ ബോധ്യപ്പെടുന്നതുമാണ്. സർക്കാർ പദ്ധതി നടപ്പിലാക്കാതെ പുറം തിരിഞ്ഞ് നിൽക്കുന്നത് നാട്ടുകാരോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം പുന്നയൂർ സൗത്ത് ലോക്കൽ സെക്രട്ടറി പറഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതി വേണ്ടെന്ന് വെച്ച പഞ്ചായത്ത് നടപടിക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഭരണ സമിതിയോഗം ചേർന്ന് പ്രതിഷേധിക്കുകയും പരാതി സംസ്ഥാന അധികൃതർക്ക് അയക്കുകയും ചെയ്തിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.