സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം – എസ് എസ് എഫ് സ്ഥാപക ദിനം ആഘോഷിച്ചു

ചാവക്കാട്: എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം എന്ന ആശയത്തില്‍ ചാവക്കാട് ഡിവിഷന്‍ സമ്മേളനം നടന്നു. സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി നിഷാർ മെച്ചേരിപ്പടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡൻ്റ് ഇബ്രാഹിം ബാദുഷ സഖാഫി അൽ ഖാദിരി ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്. എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി, നാഷണൽ സെക്രട്ടറിയേറ്റ് അംഗം സിദ്ധീഖ് അലി തിരൂർ, ജില്ലാ സെക്രട്ടറി ഷാനവാസ് നഈമി എന്നിവർ സമ്മേളന ആശയം അവതരിപ്പിച്ചു.

ലഹരിയുടെ കൂടിവരുന്ന ഉപയോഗം സമൂഹത്തെ ഒന്നാകെ ബാധിക്കുന്നതാണെന്നും എല്ലാവരും ഒന്നിച്ചുള്ള പ്രതിരോധമാണ് ലഹരിയെ തുരത്താനുള്ള മികച്ച വഴിയെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥി റാലിയോടെ ആരംഭിച്ച എസ്.എസ്.എഫ് അമ്പത്തിമൂന്നാം സ്ഥാപക ദിന ഡിവിഷന്‍ സമ്മേളനത്തിന് ഐസിഎഫ് ഖത്തർ നേതൃത്വം എൻ സി ഇസ്മാഈൽ, സുന്നിയുവജന സംഘം സോൺ പ്രസിഡന്റ് ഷാഫി സഖാഫി പാടൂർ, ജ. സെക്രട്ടറി അസീസ് ഫാളിലി, ജില്ലാ എക്സിക്യൂട്ടീവ് അംഗം റഊഫ് പണ്ടറക്കാട്, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡന്‍റ് ഹൈദ്രോസ് കോയ തങ്ങൾ, ജനറല്‍ സെക്രട്ടറിഐ എം മാസ്റ്റർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറിമാരായ സലീം പെരുവല്ലൂർ സ്വാഗതവും ഉനൈസ് പണ്ടറക്കാട് നന്ദിയും പറഞ്ഞു.

Comments are closed.