ഗുരുവായൂര്‍: ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഞായറാഴ്ച രാവിലെ 10ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെനടയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. പൊതുസമ്മേളനത്തില്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. സി.എന്‍.ജയദേവന്‍ എം.പി മുഖ്യാതിഥിയാകും. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, പ്രിന്‍സിപ്പല്‍ വി.എസ്. ബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിര്‍മല കേരളന്‍, സുരേഷ് വാര്യര്‍, എം. രതി, ആര്‍.വി. അബ്ദുള്‍ മജീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.