Header

ചാവക്കാട്ട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

ചാവക്കാട്: സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസേന ചാവക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച റൂട്ട് മാര്‍ച്ച് നടത്തി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയില്‍ നിന്നുള്ള 210 അംഗങ്ങളാണ് റൂട്ട് മാര്‍ച്ചില്‍ അണി നിരന്നത്. ചാവക്കാട് ടൗണ്‍, എടക്കഴിയൂര്‍, തിരുവത്ര കോട്ടപ്പുറം, പഞ്ചവടി, അഞ്ചങ്ങാടി, വട്ടേക്കാട്, മണത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് സേനാംഗങ്ങള്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. ചാവക്കാട് സി.ഐ. എ.ജെ.ജോണ്‍സനാണ് കേന്ദ്രസേനയുടെ ചുമതല നിര്‍വ്വഹിക്കുന്നത്. ചാവക്കാട് പോലീസ് സര്‍ക്കിള്‍ പരിധിയില്‍ പെട്ട സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് സുരക്ഷ ഒരുക്കലാണ് സേനാംഗങ്ങളുടെ ജോലി. സി.ഐ. എ.ജെ.ജോണ്‍സന്‍, എസ്.ഐ. എം.കെ.രമേഷ് എന്നിവര്‍ റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി. മണത്തല ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലാണ് സേനാംഗങ്ങള്‍ കാമ്പ് ചെയ്യുന്നത്.

Comments are closed.