Header

പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം ആഘോഷിച്ചു

ചാവക്കാട് : പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും  ഭദ്രകാളി രുപ കളവും നടന്നു. പതിനൊന്നു മുതല്‍ ഒന്നുവരെ അന്നദാനത്തില്‍ നുറുങണക്കിനാളുകള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2.30 ന് പൊന്‍പുലരി പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഴുന്നെള്ളിപ്പ് രാമംകുളങ്ങര ദുര്‍ഗ ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. വിവിധ വാദ്യമേളങ്ങള്‍ കലാരൂപങ്ങള്‍ കാവടികള്‍ പൂത്താലം എന്നിവക്ക് ഗജവീരന്‍ കമ്പടിയേകി. പടിഞ്ഞാറുഭാഗത്തുനിന്ന് കരിങ്കാളികളുടെ വരവും നടന്നു രാത്രി. വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Comments are closed.