അകലാട് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ഫിറോസ് എന്ന മുഹസിർ

അകലാട് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ഫിറോസ് എന്ന മുഹസിർ

പുന്നയൂർക്കുളം: അകലാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
അകലാട് നാലാംകല്ല് കല്ലൂര്‍ വീട്ടില്‍ ഫിറോസ് എന്ന മുഹസിറിനെയാണ് (26) വടക്കേക്കാട് എസ്.ഐ പി.കെ മോഹിത് അറസ്റ്റ് ചെയതത്.
കല്ലുവളപ്പില്‍ മുഹമ്മദിൻറെ ഭാര്യയുടെ കഴുത്തിലെ മാലപൊട്ടിക്കാനാണിയാൾ ശ്രമിച്ചത്. വ്യാഴാഴ്ച്ച കാട്ടിലപ്പള്ളി റോഡിലാണ് സംഭവം. മുഹമ്മദുമൊത്ത് നടക്കുമ്പോഴാണ് ബൈക്കിലെത്തിയ പ്രതി പൊട്ടിക്കാന്‍ ശ്രമിച്ചത്. ഇത് തടയുന്നതിനിടെ അവരുടെ പുറത്ത് അടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
എ.എസ്‌. ഐ ജിജോ, സിപിഒ മാരായ ലോഫി രാജ്, രജനീഷ്, ജിജോ ജോണ്‍ എന്നിവാരണ് പൊലീസ് സംഘടത്തിലുണ്ടായിരുന്നത്. പ്രതി ഓടിച്ച ഓടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും.