ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവഗ്രഹ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറിനും ഏഴരക്കുമിടയിലാണ് ചടങ്ങ് . തുടര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ ദേശപ്പൊങ്കാലയും നടക്കും. ഉച്ചക്ക് മൂവായിരത്തോളം പേര്‍ക്ക് അന്നദാനമൊരുക്കും. വൈകിട്ട് കേളി, ചുറ്റുവിളക്ക, കലാപരിപാടികള്‍ എന്നിവയുണ്ടാകും. പ്രതിഷ്ഠാ ചടങ്ങിന്റെ വിളംബരം ശനിയാഴ്ച്ച നടക്കും. പ്രതിഷ്ഠയുടെ കൃഷ്ണശില വിഗ്രഹങ്ങള്‍ വാഹന ഘോഷയാത്രയോടെ ഗുരുവായൂരില്‍ കൊണ്ടുവന്ന് മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ ഇറക്കിവെക്കും . ഞായറാഴ്ച്ച വൈകിട്ട് നാഗസ്വരത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയില്‍ വിഗ്രഹങ്ങള്‍ ചാമുണ്ഡേശ്വരിയിലേക്ക് കൊണ്ടുവരു. ഭാരവാഹികളായ മൂന്നിനി വിജയന്‍ നായര്‍, പി.എന്‍. ചന്ദ്രന്‍, അഡ്വ. വേണുഗോപാല്‍ മുള്ളത്ത, ജി.കെ. രാമകൃഷ്ണന്‍, ഇ.കൃഷ്ണാനന്ദ്, സി.വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.