mehandi new

106 കോടിയുടെ ബജറ്റ്; വയോജനങ്ങൾക്ക് ഹാപ്പിനസ് പാർക്ക് – മണത്തല സ്കൂളിന് പത്തു കോടി

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ 2025 – 26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു. ചെയപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. മണത്തല സ്കൂളിൽ കെമിസ്ട്രി ലാബ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പത്ത് കോടി രൂപ ബജറ്റിൽ വകയിരുത്തി. ചാവക്കാട് ബീച്ച് വാതക ശ്മാശാനത്തിൽ രണ്ടാമത്തെ യൂണിറ്റ് കൂടെ നിർമ്മിക്കും. ഇതിനായി രണ്ടേ മുക്കാൽ കോടി വകയിരുത്തി. പദ്ധതി നടപ്പിലാകുന്നതോടെ ഇവിടെ ഒരേ സമയം രണ്ടു മൃതദ്ദേഹങ്ങൾ സംസ്കരിക്കാനാവും. പൂക്കുളം പ്രവേശന കവാടവും നടപ്പാതയും,  നഗരസഭ സ്റ്റേഡിയം, താലൂക്ക് ആശുപത്രി, ഹോമിയോ, ആയുർവേദ ഡിസ്പെൻസറി വിപുലീകരണം, മണത്തല സ്കൂൾ കളിസ്ഥലം എന്നീ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 20 കോടി രൂപ വകയിരുത്തി. വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി

planet fashion

തിരുവത്ര കുഞ്ചേരിയിൽ ഹാപ്പിനസ് പാർക്ക്, പകൽ വീട് എന്നിവയുടെ നിർമ്മാണത്തിനായി അൻപത് ലക്ഷം രൂപ. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി പത്ത് ലക്ഷം രൂപ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 106,39,42500 രൂപ  ചിലവ് കണക്കാക്കുന്നതാണ് ബജറ്റ്.  

ഭിന്നശേഷി, വനിത, ശിശു സൗഹൃദം, ആരോഗ്യം, കൃഷി, മൃഗ സംരക്ഷണം, പട്ടിക ജാതി വികസനം, മത്സ്യ മേഖല, കുടിവെള്ളം, പ്രവാസി, മാലിന്യ സംസ്കരണം, കുടുംബശ്രീ തുടങ്ങി വിവിധ വികസന പദ്ധതികൾ അവതരിപ്പിക്കുന്ന ബജറ്റിന്മേൽ  തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ഒന്നരക്ക് ചർച്ച നടക്കും.

Haji’s pharma

Comments are closed.