ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും. കോൺക്രീറ്റ് കട്ട വിരിക്കലും മറ്റു അറ്റകുറ്റ പണികളും പൂത്തിയായതോടെ നാളെ രാവിലെ ഒമ്പത് മണിക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് കെ.വി അബ്ദുൾഖാദർ എം.എൽ.എ അറിയിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഒരുമനയൂർ പെട്രോൾ പമ്പിൽ മുന്നിൽ നിന്നും കരുവാരകുണ്ട് വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ചത്. റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് മൂന്നാംകല്ല്-അഞ്ചങ്ങാടി-ബ്ലാങ്ങാട് വഴിയാണ് ഗതാഗതം വഴിതിരിച്ചു വിട്ടിരുന്നത്.
ചേറ്റുവ മുതൽ മണത്തല വരെയും എടക്കഴിയൂർ മുതൽ കാപ്പിരിക്കാട് വരെയും ആധുനിക രീതിയിലുള്ള റോഡ് നിർമ്മാണത്തിന് 10.5 കോടി രൂപ അനുവദിച്ചതായി കെ.വി അബ്ദുൽ ഖാദർ എം.എൽ.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണത്തല മുതൽ എടക്കഴിയൂര്‍ വരെയുള്ള നിർമ്മാണത്തിന് ഒരു വർഷം മുൻപ് തന്നെ ടെണ്ടർ ആയിട്ടുണ്ട്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.