ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി.

ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

പിന്നീട് വീട്ടിൽ മടങ്ങിയെത്തിയ ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.