ചാവക്കാട് നഗരത്തെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് കണ്ണടച്ചു
ചാവക്കാട്: നഗരത്തെ ഇരുട്ടിലാക്കിയ ഹൈമാസ്റ്റ് വിളക്കിന്‍്റെ അറ്റകുറ്റ പണി നടത്താന്‍ തയ്യാറാകാതെ അധികൃതര്‍.
മാസങ്ങളായി ഭാഗികമായി കത്തിയ ചാവക്കാട് ട്രാഫിക് ഐലന്‍റ് ജംങ്ഷനിലെ ഹൈ മാസ്റ്റ് വിളക്കാണ് കഴിഞ്ഞ പത്ത് ദിവസത്തോളമായി പൂര്‍ണ്ണമായും കണ്ണടച്ചത്. കാലില്‍ വിവിധ ദിശകളിലേക്കായി ആറ് വിളക്കുകളില്‍ ഒരെണ്ണം മാത്രമാണ് ഇടക്കിടെ കണ്ണുതുറക്കുന്നത്. മുസ്ളിംലീഗ് നേതാവ് പി.കെ.കെ.ബാവ എം.എല്‍.ആയിരുന്നപ്പോള്‍ സ്ഥാപിച്ചതാണ് ഈ ഹൈമാസ്റ്റ് വിളക്ക്. ഇത് വന്നതോടെ സമീപത്തെ വൈദ്യൂതി കാലുകളിലുണ്ടായിരുന്ന വിളക്കുകളില്‍ പലതും അഴിച്ചു മാറ്റിയിരുന്നു. ബാക്കിയുള്ളവയും വല്ലപ്പോഴുമാണ് പ്രകാശിക്കുന്നത്. നേരത്തെ ഈ ഹൈമാസ്റ്റ് വിളക്കുകള്‍ പ്രകാശിക്കാതിരുന്നപ്പോഴൊക്കെ അധികൃതര്‍ അറ്റകുറ്റ പണി തീര്‍ത്തിരുന്നതാണെന്ന് സമാപീത്തെ വ്യാപാരികള്‍ പറയുന്നു. ഇപ്പോള്‍ മാസങ്ങളായിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നും അവര്‍ ആക്ഷേപിക്കുന്നു. ചാവക്കാട് നഗരത്തിലെ കടകള്‍ രാത്രി പതിനൊന്നോടെ അടച്ചു പൂട്ടണമെന്നാണ് പൊലീസിന്‍്റെ പുതിയ നിയമം. നാട്ടില്‍ കള്ളന്‍മാരുടെ ശല്യ വര്‍ദ്ധിച്ചതിന്‍്റെ പേരിലാണിത്. വഴിയില്‍ വെച്ച് സംശായാസ്പദമായി പിടികൂടി ചോദ്യം ചെയ്താല്‍ വിവധ ആവശ്യങ്ങള്‍ക്കായി ചാവക്കാട് സെന്‍്ററില്‍ പോയതാണെന്ന് അവര്‍ പറയാറുണ്ടെന്നും കടകളടച്ചിട്ടാല്‍ ഇങ്ങനെ പറയാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള ന്യായത്തിന്‍്റെ പേരിലാണ് ഈ കടയടപ്പ്. എന്നാല്‍ രാത്രി പതിനൊന്നോടെ വ്യാപാരികള്‍ കടയടച്ചുകഴിഞ്ഞാല്‍ പൊതുവെ ഇരുട്ട് വീഴുന്ന പട്ടണം ഹൈമാസ്റ്റ് വിളക്കിന്‍്റെ പണിമുടക്കോടെ പൂര്‍ണ്ണമായും ഇരുട്ടിലാവുകയാണ്. നഗരത്തിലത്തെുന്ന ദീര്‍ഘ ദൂരയാത്രക്കാരെ കാത്തിരിക്കാന്‍ ചില ഓട്ടോ റിക്ഷക്കാര്‍ മാത്രമാണ് പലപ്പോഴും ബാക്കിയാവുക. നഗരത്തില്‍ ഇരുട്ടു പരന്ന് ആളില്ലാതായതോടെ തെരുവ് നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
Comments are closed.