സി കെ വേണുവിനെ അനുസ്മരിച്ച് ചാവക്കാട്
ചാവക്കാട്: മനുഷ്യാവകാശ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും സാംസ്ക്കാരിക പ്രവർത്തകനുമായ സി.കെ. വേണുവിൻ്റെ നിര്യാണത്തിൽ ചാവക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു. മുൻ എം.എൽ.എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ, ചാവക്കാട്, ഗുരുവായൂർ നഗരസഭ അധ്യക്ഷൻമാരായ എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുരേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി. അബ്ദു റഹീം, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി, സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ്, അഡ്വ. ടി.വി. മുഹമ്മദ് ഫൈസൽ, യു.ഡി.എഫ് മണ്ഡലം കൺവീനർ കെ.വി. ഷാനവാസ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ആർ.പി. ബഷീർ, വ്യാപാരി വ്യവസായി സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ്, ആർ.വി. അബ്ദുൽ മജീദ്, വിവിധ രാഷ്ടീയ സാംസ്ക്കാരിക നേതാക്കളായ പി. ഷാഹു, കെ. നവാസ്, പി.കെ. സൈതാലിക്കുട്ടി, എ.എച്ച്. അക്ബർ, ദേവരാജൻ വിശ്വഭാരതി തിയ്യേറ്റേഴ്സ് എന്നിവർ സംസാരിച്ചു. തിരക്കഥാകൃത്ത് കെ.എ. മോഹൻദാസ് സ്വാഗതം പറഞ്ഞു.
Comments are closed.