നേർച്ച വൈബിൽ ചാവക്കാട് – ആദ്യ കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ 8 മണിക്ക് ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെട്ടു. മുട്ടും വിളി, ദഫ് മുട്ട്, തുടങ്ങിയ വാദ്യമേളങ്ങളോടെയായിരുന്നു ആദ്യ കാഴ്ചയുടെ തുടക്കം. അതിരാവിലെ തന്നെ കാഴ്ച്ച കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആൾക്കൂട്ടം ചാവക്കാട് നഗര മധ്യത്തിൽ തടിച്ചു കൂടിയിരുന്നു. ഇന്ന് വിവിധ പ്രദേശങ്ങളിൽ നിന്നായി നാല് രാത്രി കാഴ്ചകളാണ് ഉള്ളത്. മണത്തല വോൾഗ നഗറിൽ നിന്നും പുറപ്പെടുന്ന വോൾഗ കാഴ്ച, ബ്ളാങ്ങാട് വൈലിയിൽ നിന്നുള്ള ഓഫ് റോഡ് കാഴ്ച, അയിനിപ്പുള്ളിയിൽ നിന്നും പുറപ്പെടുന്ന പവർ ഫെസ്റ്റ്, ചാവക്കാട് ബസ്സ്റ്റാണ്ടിൽ നിന്നും ചങ്ക്‌സ് എന്നിവയാണ് ഇന്നത്തെ രാത്രി കാഴ്ചകൾ.

നേർച്ചയുടെ പ്രധാന ദിനമായ നാളെ താബൂത്ത് കാഴ്ച്ച, കൊടിയേറ്റ കാഴ്ച്ച, നാട്ടു കാഴ്ച്ച എന്നിവക്ക് പുറമെ വിവിധ ക്ലബുകളുടെ പതിനഞ്ചു കാഴ്ചകൾ നാളെയുണ്ടാകും.
നാളെ രാത്രി 15 കാഴ്ചകളാണ് ഉണ്ടാവുക. വഞ്ചിക്കടവിൽ നിന്നുള്ള വിസ്മയ കാഴ്ച, തേക്കഞ്ചേരിയിൽ നിന്നുള്ള ശാന്തി പീപ്പിൾ, സ്കിൽ 555 ഫെസ്റ്റ്, സ്പാർക് കാഴ്ച, ബേബി റോഡ് ഷാഫി നഗറിൽ നിന്നും നന്മ ഫെസ്റ്റ്, മണത്തല പള്ളിതാഴം റോഡീസ്, തിരുവത്ര ചീണിച്ചുവട് ക്രെസെന്റ് ഫെസ്റ്റ്, പരപ്പിൽത്താഴം ടൈറ്റാൻസ്, ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നും മഹാ കാഴ്ച, ബ്ലാങ്ങാട് ബീച്ചിൽ നിന്നും മിറാകിൾസ്, എച്ച് എം സി, കോളനിപ്പടി മഹാത്മ ഫെസ്റ്റ്, ബ്ലാങ്ങാട് വൈലി സികാഡ, ബേബി റോഡിൽ നിന്നും ജൂബിലി, കോട്ടപ്പുറത്ത് നിന്നും കോട്ടപ്പുറം ഫെസ്റ്റ് എന്നീ കാഴ്ചകളാണ് നാളത്തെ പ്രധാന രാത്രി കാഴ്ചകൾ.

Comments are closed.