mehandi new

ചാവക്കാട് കുട്ടി ശാസ്ത്രജ്ഞരുടെ തിക്കും തിരക്കും – തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി

fairy tale

ചാവക്കാട് : പതിനഞ്ചാമത് തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെയും  ഉദ്ഘാടനം എൻ കെ അക്ബർ  എംഎൽഎ നിർവഹിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച്എസ് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളത്തിൽ ദീപം തെളിയിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 

planet fashion

ചാവക്കാട് നഗരസഭ ചെയർപേഴ്‌സൻ ഷീജ പ്രശാന്ത്  അധ്യക്ഷത വഹിച്ചു. ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ മുജീബ് റഹ്മാന് വേദിയിൽവെച്ച്  എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. 

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്  പ്രസന്ന രണദിവെ,  ഗുരുവായൂർ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം ഷഫീർ, വാർഡ് കൗൺസിലർ ബേബി ഫാൻസിസ്,  തൃശൂർ എ ഡി വി എച്ച് എസ് ഇ പി നവീന, തൃശൂർ ഡയറ്റ് പ്രിൻസിപ്പാൾ ഡി ശ്രീമ ശ്രീജ, ഡി പി സി എസ് എസ് കെ തൃശ്ശൂർ എൻ ജെ ബിനോയ്, എച്ച് എസ് എസ് വിഭാഗം അക്കാദമിക് കോഡിനേറ്റർ ടി എം ലത,  വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എൻ കെരമേശ്,  കൈറ്റ് ജില്ലാ കോഡിനേറ്റർ വി സുഭാഷ്, ബി പി സി ബി ആർ സി മുല്ലശ്ശേരി സംഗീത ശ്രീജിത്ത്, പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് ചാവക്കാട് എസ് സുനിൽകുമാർ, എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ എച്ച് എം സിസ്റ്റർ സി എ ഷീല എന്നിവർ ആശംസകൾ നേർന്നു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പി എം ബാലകൃഷ്ണൻ   സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ അനീഷ് ലോറൻസ് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.