മയക്കുമരുന്ന് വ്യാപനത്തിന് തടയിടാൻ ചാവക്കാട് ജനജാഗ്രത സമിതി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട്: നഗരസഭാ പരിധിയിൽ മയക്കുമരുന്ന് വ്യാപനത്തിന് തടയിടാൻ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ഷീജ പ്രശാന്തിന്‍റെ അധ്യക്ഷതയിൽ ജനജാഗ്രത സമിതി രൂപീകരിച്ചു. മയക്കുമരുന്നിന്റെ ഉപയോഗവും വ്യാജ മദ്യത്തിന്റെ വിപത്തും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജനജാഗ്രത സമിതി രൂപീകരിച്ചത്. നഗരസഭാ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ അരുൺകുമാർ പി ബി, ചാവക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീജി സി. ഐ, നഗരസഭ സ്ഥിരം സമ്മതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ, ചാവക്കാട് താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ, നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് – 1 ഷമീർ എം നന്ദി പറഞ്ഞു.
![Ma care dec ad](https://chavakkadonline.com/wp/wp-content/uploads/2024/12/macare-ad-new-.jpg)
Comments are closed.