mehandi new

ഹൃദയം കവർന്ന് ചാവക്കാട് കുടുംബശ്രീയുടെ മെഗാ തിരുവാതിരക്കളിയും കലാ സന്ധ്യയും

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ  കൂട്ടുങ്ങൽ ചത്വരത്തിൽ  ചാവക്കാട് കുടുംബശ്രീ അവതരിപ്പിച്ച മെഗാ തിരുവാതിരയും കലാസന്ധ്യയും ഹൃദ്യമായി.  നഗരസഭ അധ്യക്ഷ  ഷീജ പ്രശാന്ത് ഭദ്രദീപം കൊളുത്തി മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്‌, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷാജിത സലാം എന്നിവരുടെ നേതൃത്വത്തിൽ മുന്നൂറോളം കുടുംബശ്രീ അംഗങ്ങളും അങ്കണവാടി ജീവനക്കാരും ചേർന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. മെഗാ തിരുവാതിരക്ക് ശേഷം നഗരസഭയിലെ കുടുംബശ്രീ ജീവനക്കാർ അവതരിപ്പിച്ച ഒപ്പന, കോൽക്കളി, നഗരസഭയിലെ ഹരിതകർമ്മ സേന അവതരിപ്പിച്ച ലളിത ഗാനം വിവിധ ക്ലബ്ബ്കളിലെ അംഗങ്ങൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സിംഗിൾ ഡാൻസ്, ദിവ്യ അവതരിപ്പിച്ച സിനിമാ ഗാനം എന്നിവ കലാസന്ധ്യക്ക് മോടിക്കൂട്ടി. വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി എസ് അബ്ദുൽ റഷീദ്, അഡ്വ മുഹമ്മദ്‌ അൻവർ, കൗൺസിൽ അംഗങ്ങളായ എം ആർ രാധാകൃഷ്ണൻ, രഞ്ചൻ കൊച്ചൻ തുടങ്ങിയവരും നഗരസഭാ സെക്രട്ടറി എം എസ് ആകാശ്, ക്ലീൻ സിറ്റി മാനേജർ അഞ്ചു കെ. തമ്പി, ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ എം ഷമീർ, എൻ യു ഏൽ എം മാനേജർ രഞ്ജിത്ത്, നഗരസഭാ യൂത്ത് കോ ഓർഡിനേറ്റർ കെ യു ജാബിർ തുടങ്ങിയവരും പങ്കെടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ് സ്വാഗതവും വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവ നന്ദിയും രേഖപ്പെടുത്തി.

planet fashion

Comments are closed.